ഇപ്പോ വെള്ളം കുടിക്കാന്‍ സ്ട്രോ ആണ് നല്ലത്.വഴിയെ പോയ വയ്യാവേലി തലയില്‍ എടുത്തു വച്ചു.അമ്മയുടെ സുഹൃത്തിനെ നോക്കി ഒന്നു ചിരിച്ചു!!!പല്ല് ഡോക്ടര്‍ ആയിരുന്നു...പണ്ടു കാലം മുതല്‍കേ എന്‍റെ പല്ലില്‍ എല്ലാര്ക്കും ഒരു നോട്ടമുണ്ടായിരുന്നു...എന്‍റെ പ്രിയ സഹോദരങ്ങളില്‍ പലരും അത് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു...എല്ലാരുടയൂം കണ്ണ് വെട്ടിച്ച് ഈക്കണ്ടകാലം വരെ ഞാന്‍ അവരെ സൂക്ഷിച്ചു.എന്നെ കണ്ട മാത്രയില്‍ ഡോക്ടറുടെ മുഖത്ത് ഒരു പാല്‍പുഞ്ചിരി വിടര്‍ന്നു...
ഇന്നലെ രണ്ടു.....ഇന്നു രണ്ടെണ്ണം കൂടി.....ഇനി ഒരു വേലി കെട്ടും...തിരികെ വരാത്ത എന്‍റെ പല്ലുകള്‍..." ഞാന്‍ എന്‍റെ പല്ലുകളെ വീടിലേക്ക് കൊണ്ടു പോയാലോ!!!!!!"പക്ഷെ പല്ല് പറിച്ച ഉടനെ ബട്ടര്‍ ബന്‍ പോലുള്ള പഞ്ഞി എന്‍റെ വായിലേക്ക് കുത്തി തിരുകി.ഒന്നും പറയേണ്ടി വന്നില്ല....സന്തോഷം...................
തിരിച്ചു കാറില്‍ ഇരികുംബോലും ഞാന്‍ അവരെ orthu....ഇനി ഒരിക്കലും ചവയ്ക്കാന്‍ പറ്റാത്ത എന്‍റെ പല്ല്.......
Thursday, October 30, 2008
എന്‍റെ നാലു പല്ലു
Subscribe to:
Post Comments (Atom)
No comments:
Post a Comment